Oplus_131072

മസ്‌കത്ത്: ഒമാനിൽ വേനൽക്കാല താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്ന സാഹചര്യത്തിൽ, വേനലവധി വെട്ടിച്ചുരുക്കി ഇന്ത്യൻ സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ രക്ഷിതാക്കൾക്കിടയിൽ ആശങ്കയും പ്രതിഷേധവും ശക്തമാകുന്നു. അതിശക്തമായ ചൂടിൽ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്.ഈ അധ്യയന വർഷം മുതൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വേനലവധി 50 ദിവസത്തിൽ നിന്ന് 40 ദിവസമാക്കി ചുരുക്കാൻ ഇന്ത്യൻ സ്‌കൂൾസ് ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജൂലൈ രണ്ടാം വാരത്തിലും, പ്രൈമറി വിഭാഗം ഉൾപ്പെടെയുള്ള മറ്റ് ക്ലാസുകൾ ജൂലൈ മൂന്നാം വാരത്തിലും ആരംഭിക്കും. മുൻവർഷങ്ങളിൽ ആഗസ്റ്റ് ആദ്യവാരത്തിലായിരുന്നു ക്ലാസുകൾ ആരംഭിച്ചിരുന്നത്.അവധി വെട്ടിച്ചുരുക്കുന്ന തീരുമാനം പ്രഖ്യാപിച്ചപ്പോഴേ രക്ഷിതാക്കളുടെ കൂട്ടായ്മകൾ ഡയറക്ടർ ബോർഡിന് നിവേദനം സമർപ്പിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതിനെ തുടർന്നുണ്ടായ അധിക സാമ്പത്തിക ബാധ്യതയും യാത്രാ പദ്ധതികളിലെ മാറ്റങ്ങളും കൂടാതെ, കടുത്ത ചൂടിൽ കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച ആശങ്കകളുമാണ് രക്ഷിതാക്കൾ ഉയർത്തിക്കാട്ടുന്നത്. എന്നിരുന്നാലും നിശ്ചയിച്ച സമയക്രമപ്രകാരം തന്നെ സ്‌കൂളുകൾ തുറക്കാനാണ് അധികൃതരുടെ തീരുമാനം.രക്ഷിതാക്കളുടെ പ്രധാന ആശങ്കകൾ:• കടുത്ത ചൂടിൽ സ്‌കൂൾ ബസുകളിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യുന്നത് സൂര്യാഘാതത്തിനും നിർജലീകരണത്തിനും അമിത ക്ഷീണത്തിനും ഇടയാക്കുമെന്ന ആശങ്ക.• നിരവധി സ്‌കൂളുകളിൽ ഒരു ക്ലാസ് മുറിയിൽ 50-ഓളം വിദ്യാർഥികൾ പഠിക്കുന്നതിനാൽ ചൂട് കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുമെന്ന വിലയിരുത്തൽ.• അസംബ്ലി, കായിക പരിശീലനം ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ഈ കാലാവസ്ഥയിൽ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക.രക്ഷിതാക്കളുടെ ആവശ്യങ്ങൾ:• നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് സ്‌കൂളുകൾ തുറക്കുന്നത് കുറഞ്ഞത് ആഗസ്റ്റ് രണ്ടാം വാരത്തിലേക്കെങ്കിലും മാറ്റിവെക്കുക.• അല്ലെങ്കിൽ ആദ്യ ഏതാനും ആഴ്ചകൾ ഓൺലൈൻ ക്ലാസുകളായി നടത്തുക.• സ്‌കൂൾ സമയക്രമത്തിൽ മാറ്റം വരുത്തി ഉച്ചയ്ക്ക് മുമ്പ് ക്ലാസുകൾ അവസാനിപ്പിക്കുന്നതടക്കമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന അനുകൂല തീരുമാനം ഇന്ത്യൻ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു