*പട്ടാപ്പകൽ ഒട്ടുപാൽ മോഷ്ടിച്ച് വിൽപ്പന നടത്തുന്നതിനിടെ യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു*__*മുക്കം:*__ഒട്ടുപാൽ മോഷ്ടിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.മുക്കത്തിനടുത്ത ഗോതമ്പറോഡിലാണ് സംഭവം.പട്ടാപ്പകൽ വീട്ടുപറമ്പിൽ നിന്ന് ഒട്ടുപാൽ മോഷ്ടിച്ച് അങ്ങാടിയിൽ വിൽപന നടത്താൻ ശ്രമിയ്ക്കവേയാണ് യുവാവ് നാട്ടുകാരുടെ പിടിയിലാകുന്നത്. തുടർന്ന് മുക്കം പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കാരശ്ശേരി സ്വദേശി നടുത്തൊടി അജ്നാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇതിനിടെ,കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.വീടിനു സമീപത്ത് ഉണക്കാനിട്ടിരുന്ന ഒട്ടുപാൽ കവർന്ന സംഘം, തൊട്ടടുത്ത അങ്ങാടിയിൽ തന്നെ ഇത് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. ഓടി രക്ഷപ്പെട്ട കൂട്ടുപ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *