SKSSF മാവൂർ ക്ലസ്റ്ററിന് പുതിയ നേതൃത്വം2026–29 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തുമാവൂർ: എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്ററിന്റെ 2026–29 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാവൂർ പാറമ്മലിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് മൗലവി കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. സൽമാൻ യമാനി ആയംകുളത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മുദ്ദസിർ ഫൈസി റിട്ടേണിങ് ഓഫീസറായും മേഖല വർക്കിങ് സെക്രട്ടറി കരീം തെങ്ങിലക്കടവ് നിരീക്ഷകനായും നേതൃത്വം നൽകി. സൈദ് മാഹിരി, റഹൂഫ് പാറമ്മൽ, ഷുക്കൂർ പാറമ്മൽ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ:- പ്രസിഡന്റ്: അനസ് ഹുദവി കൽപ്പള്ളി- ജനറൽ സെക്രട്ടറി: അബ്ദുൽ നസീം പാറമ്മൽ- ട്രഷറർ: അമീൻ ഷാഫിദ് വെള്ളലശ്ശേരി- വർക്കിങ് സെക്രട്ടറി: റാഷിദ് സൗത്ത് അരയങ്കോട്വൈസ് പ്രസിഡന്റുമാർ:സൽമാൻ യമാനി ആയംകുളം, മുനീർ മാവൂർ, അനസ് പി.സി. കൽപ്പള്ളി.ജോയിന്റ് സെക്രട്ടറിമാർ:സൈഫുദ്ദീൻ യമാനി, ലത്തീഫ് പാറമ്മൽ, റമീസ് പാലക്കാടി.കമ്മിറ്റി അംഗങ്ങൾ:സയ്യിദ് മുസമ്മിൽ തങ്ങൾ, ഷമീർ മാവൂർ, ലിയാകത്ത് പാറമ്മൽ, അസീസ് മാവൂർ, ബാസിത്ത് ഫൈസി അരയങ്കോട്, മിദ്ലാജ് പാറമ്മൽ, സുൽഫി അരയങ്കോട്, ജസീം മാവൂർ, ബാസിത് ബാഖവി കൽപ്പള്ളി.പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ക്ലസ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.തിരഞ്ഞെടുപ്പിന് ശേഷം ക്ലസ്റ്റർ ജനറൽ സെക്രട്ടറി അബ്ദുൽ നസീം പാറമ്മൽ നന്ദി രേഖപ്പെടുത്തി.