ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ 17കാരിയും സുഹൃത്തും സമീപത്തെ പാർക്കിൽ എത്തിയപ്പോളാണ് സംഭവം. തങ്ങൾ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ 3 പേർ ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം സുഹൃത്തിനെ തടഞ്ഞുവെച്ച് പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചതായാണ് പോലീസ് കേസ്. പ്രതികളിൽ ഒരാളെ പോലീസ് പിടികൂടിയതായും മറ്റ് 2 പേർക്കായി അന്വേഷണം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.