*ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും യന്ത്രസാമഗ്രികളും വിറ്റഴിക്കാനുള്ള ലേലം കോർട്ട് മ്സാദത്ത്” (Court Mzadat) ആപ്ലിക്കേഷൻ വഴി ആരംഭിച്ചു*(21 Sep 2026)മാസത്തിൽ രണ്ടുതവണയാണ് ലേലങ്ങൾ നടക്കുക.ഉച്ചകഴിഞ്ഞ് 4 മണി മുതൽ രാത്രി 7 മണി വരെയാണ് ലേല സമയം. ലേലം അവസാനിക്കാൻ ബാക്കിയുള്ള സമയം കാണിക്കുന്ന ലൈവ് കൗണ്ട്ഡൗൺ ടൈമർ ആപ്ലിക്കേഷനിൽ ലഭ്യമാണ്.ഓരോ ലേലത്തിലും ഉൾപ്പെടുത്തുന്ന വാഹനങ്ങളുടെ എണ്ണം ഷെഡ്യൂൾ ചെയ്ത കാമ്പെയ്നുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. സാധാരണയായി ഓരോ ലേലത്തിലും 100 മുതൽ 120 വരെ വാഹനങ്ങൾ ഉൾപ്പെടുത്താറുണ്ട്.ലഭ്യമായ വാഹനങ്ങളുടെ ലിസ്റ്റും അവയുടെ നമ്പറുകളും ആപ്ലിക്കേഷനിലെ “Vehicles” സെക്ഷൻ വഴി കാണാൻ സാധിക്കും.വിവിധതരം കാറുകൾ, മറ്റ് വാഹനങ്ങൾ, തടിയുടെ വള്ളങ്ങൾ (wooden boats) എന്നിവയുടെ ചിത്രങ്ങളും മോഡലുകളും ആപ്ലിക്കേഷനിൽ പ്രദർശിപ്പിക്കും.ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് സാധനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി ഓരോ ഇനത്തിന്റെയും പ്രാരംഭ വിലയും (opening price) മറ്റ് പ്രധാന വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *