Oplus_131072

ദോഹ | നാദാപുരം വാണിമേൽ കല്ലേരി സ്വദേശിയായ മുഹമ്മദ് (40) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദരിയ മേഖലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന മുഹമ്മദ്, നാദാപുരം വാണിമേൽ കല്ലേരിന്റെവിടെയായിരുന്നു താമസം.ഭാര്യ: ഇർഫാന (കേളോത്തുംപൊയിൽ, നരിപ്പറ്റ മോന്തൊമ്മൽ)മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർമാതാപിതാക്കൾ: പി.പി. മൊയ്തു കോടിയുറ, കല്ലേരി പാത്തുസഹോദരൻ: ഫാസിൽ കല്ലേരിമൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മൃതദേഹ പരിപാലന കമ്മിറ്റി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു