ദോഹ: സമുദ്ര മാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.ദോഹ പോർട്ടിലെയും നോർത്തേൺ പോർട്ട്സിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, കപ്പലിൽ രഹസ്യമായി ഒളിപ്പിച്ചിരുന്ന 1,650 കിലോഗ്രാം ഹാൻസ് (ച്യൂയിങ് ടൊബാക്കോയും) 22,005 പാക്കറ്റ് സിഗരറ്റുകളും പിടിച്ചെടുത്തു.കസ്റ്റംസ് നികുതി വെട്ടിക്കുന്നതിനും പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി കപ്പലിനുള്ളിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത വസ്തുക്കൾ. സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *