ലേഖകന്‍: admin

✈️ സലാല–കേരള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നിലനിർത്താൻ പ്രവാസികളുടെ സഹകരണം അഭ്യർഥിച്ച് ആഹ്വാനം

സലാല: സലാലയിൽ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ തുടർന്നും നിലനിർത്താൻ പ്രവാസി മലയാളികളുടെ അടിയന്തര സഹകരണം ആവശ്യപ്പെട്ട് ആഹ്വാനം. വർഷങ്ങളായുള്ള കാത്തിരിപ്പിനും വിവിധ തലങ്ങളിലുണ്ടായ ഇടപെടലുകൾക്കും ശേഷമാണ് ഈ നേരിട്ടുള്ള സർവീസുകൾ ലഭ്യമായത്.…

ഖത്തർ എയർവേയ്‌സിന്റെ വേനൽക്കാല മെഗാ ഓഫറുകൾ പ്രഖ്യാപിച്ചു; ടിക്കറ്റുകൾക്ക് 25% വരെ കിഴിവ്

ദോഹ: ഖത്തറിലെ യാത്രക്കാർക്കായി ഖത്തർ എയർവേയ്‌സ് വേനൽക്കാല പ്രത്യേക പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ചു. വിമാന നിരക്കുകളെക്കുറിച്ച് പ്രചരിക്കുന്ന വിവിധ വാർത്തകൾക്കിടെയാണ് എയർലൈൻ ഔദ്യോഗികമായി ഓഫറുകൾ അവതരിപ്പിച്ചത്. എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സെയിൽസ് ഓഫീസുകൾ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ഈ…

ട്രാഫിക് നിയമ ലംഘനം; 85 ലക്ഷം ചെലാനുകൾ കെട്ടിക്കിടക്കുന്നു

_കഴിഞ്ഞ മൂന്നു വർഷത്തിനിടെ മോട്ടോർവാഹന വകുപ്പ് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചെലാൻ പിഴ ചുമത്തിയതിൽ സർക്കാരിനു പിരിഞ്ഞുകിട്ടിയത് മൂന്നിലൊന്നു മാത്രം. പിഴത്തുകയുടെ 64 ശതമാനത്തിലേറെയും കുടിശ്ശികയാണ്. പരിഷ്‌കരിച്ച പോർട്ടൽ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നു പറയുമ്പോഴും 85,51,151 ചെലാനുകൾ അയയ്ക്കാനാകാതെ സിസ്റ്റത്തിൽ കെട്ടിക്കിടപ്പുണ്ട്.__പിഴയീടാക്കലിനുള്ള സംവിധാനങ്ങൾ ഒട്ടും കാര്യക്ഷമമല്ലെന്നാണ്…

ചുഴലിക്കാറ്റ് മുതൽ ഭൂകമ്പം വരെ; അപകടസാധ്യതകൾ വിശദീകരിച്ച് ഒമാന്റെ ദേശീയ റിസ്‌ക് രജിസ്റ്റർ

ചുഴലിക്കാറ്റ് മുതൽ ഭൂകമ്പം വരെ; അപകടസാധ്യതകൾ വിശദീകരിച്ച് ഒമാന്റെ ദേശീയ റിസ്‌ക് രജിസ്റ്റർമസ്‌കത്ത് |അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ നാഷണൽ റിസ്‌ക് രജിസ്റ്ററിന്റെ പൊതുപതിപ്പ് പഠിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം,…

മുക്കത്തെ ദാരുണ അപകടം; സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം!

മണാശ്ശേരി–പുൽപറമ്പ് റോഡിൽ സ്കൂൾ വിദ്യാർത്ഥി ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് മരിച്ച സംഭവം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. യാത്രയ്ക്കിടെ ഓട്ടോറിക്ഷയുടെ ഡോർ തുറന്നതിനെ തുടർന്ന് കുട്ടി റോഡിലേക്ക് വീഴുകയും, എതിർദിശയിൽ എത്തിയ ലോറിയുടെ അടിയിൽപ്പെടുകയുമായിരുന്നു. അപകടം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചതെന്നും, വാഹനം നിർത്താൻ അവസരം…

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ദോഹ | നാദാപുരം വാണിമേൽ കല്ലേരി സ്വദേശിയായ മുഹമ്മദ് (40) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദരിയ മേഖലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന മുഹമ്മദ്, നാദാപുരം വാണിമേൽ കല്ലേരിന്റെവിടെയായിരുന്നു താമസം.ഭാര്യ:…

കടുത്ത ചൂട്: ഇന്ത്യൻ സ്‌കൂളുകളിൽ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്ക്

കടുത്ത ചൂട്: ഇന്ത്യൻ സ്‌കൂളുകളിൽ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്ക് മസ്‌കത്ത് | പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും വിദ്യാർഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.കടുത്ത…

ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത്, എർബിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചുപ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് ബഹ്‌റൈൻ, എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 25 വരെയും, കുവൈത്തിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെയും താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.

ജനങ്ങളുടെ അംബാസഡർ” വിപുലിന് ഖത്തർ ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹയാത്രയയപ്പ്

“ജനങ്ങളുടെ അംബാസഡർ” വിപുലിന് ഖത്തർ ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹയാത്രയയപ്പ്ഖത്തറിൽ മൂന്ന് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ അംബാസഡർ വിപുൽ‌ക്ക് പ്രവാസി സമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി.ഐ.സി.സി അശോക ഹാളിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്),…

അദാനിയുടെ വിമാനക്കമ്പനി വരുന്നുവോ? ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും ഒരു ‘പുതിയ’ എതിരാളി; അപേക്ഷ സമർപ്പിച്ചു, ‘ചട്ടങ്ങൾ’ മാറ്റാൻ കേന്ദ്രത്തിന്റെ നീക്കം.

രാജ്യത്തുടനീളമുള്ള എട്ട് പ്രധാന വിമാനത്താവളങ്ങളുടെ നിയന്ത്രണം ഈ ഗ്രൂപ്പിനുണ്ട്; ഇതിൽ മുംബൈ വിമാനത്താവള കമ്പനിയിലെ 74 ശതമാനം ഓഹരിയും ഉൾപ്പെടുന്നു. ഇതുകൂടാതെ, പൈലറ്റ് പരിശീലനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും കേടുപാടുകൾ തീർക്കലും, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ എന്നീ മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.…