ഹൈമ: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.അപകടത്തെ തുടർന്ന് മൂന്ന് പേരെയാണ് ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചവരിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചതായി അൽ വുസ്ത ആരോഗ്യ സേവനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും അവർക്ക് അടിയന്തര വിദഗ്ധ ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു