ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: വ്യാജ പരസ്യങ്ങൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് ഔദ്യോഗിക ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ പണം നൽകുകയോ കരാറിൽ ഏർപ്പെടുകയോ ചെയ്യാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.ലൈസൻസില്ലാത്ത ചില സ്ഥാപനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വിശ്വസനീയമെന്ന് തോന്നിക്കുന്ന പരസ്യങ്ങൾ നൽകുകയും, അംഗീകൃത ഏജൻസികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃത സേവനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.റിക്രൂട്ട്‌മെന്റ് ഓഫീസ് അംഗീകൃതമാണോ എന്ന് ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പട്ടിക പരിശോധിച്ച് ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *