വകുപ: ഖത്തറിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഓഗസ്റ്റ് 20, 21 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതുമൂലം ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.അതേസമയം, ഈ ദിവസങ്ങളിൽ കടലിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽയാത്ര നടത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.രാജ്യത്ത് വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റിന്റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ ഖത്തർ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.