ദോഹ: ഖത്തറിലെ മെട്രാഷ് (Metrash) ആപ്പിലൂടെ ഇനി വിസ ഫീസ് ഓൺലൈനായി അടയ്ക്കാനും, വിസയുടെ ഡിജിറ്റൽ പകർപ്പ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് നേരിട്ട് ലഭിക്കാനും സൗകര്യമൊരുക്കി.സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ മൊബൈൽ ഫോണിലൂടെ ഏതാനും ഘട്ടങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാം.📌 എങ്ങനെ ചെയ്യാം? • മെട്രാഷ് ആപ്പ് തുറക്കുക. • ഹോം സ്ക്രീനിൽ “Visa” തിരഞ്ഞെടുക്കുക. • “Operations” എന്നതിൽ ക്ലിക്ക് ചെയ്ത് “Pay Visa Fee” തിരഞ്ഞെടുക്കുക. • “Continue” അമർത്തി ആവശ്യമായ വിസ തിരഞ്ഞെടുക്കുക. • ഫീസ് അടച്ചുകഴിഞ്ഞാൽ, വിസയുടെ ഡിജിറ്റൽ കോപ്പി രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് നേരിട്ട് ലഭിക്കും