പാലക്കാട് ചിറ്റൂരിൽ, ദുർമന്ത്രവാദം നടത്തുന്നെന്ന വ്യാജേന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരാൾ അറസ്റ്റിലായി. മലപ്പുറം പൂക്കോട്ടുർ സ്വദേശിയായ എം. സിറാജ് ആണ് പിടിയിലായത്. ഒരു ഫാം നടത്തിപ്പിന്റെ മറവിൽ ചിറ്റൂരിലെത്തിയ ഇയാൾ, തന്റെ ഒരു സുഹൃത്തായ സ്ത്രീയുടെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ചതായാണ് ആരോപണം. പെൺകുട്ടി ദുർശക്തിയുടെ ബാധയിലാണെന്നും അത് ഒഴിപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കുമെന്നും കുടുംബത്തെ വിശ്വസിപ്പിച്ച ശേഷമാണ് ഇയാൾ പീഡനം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *