ഖത്തറിലെ വിവിധ സമുദ്ര മേഖലകളിൽ കപ്പലുകളുടെയും മറ്റ് സമുദ്രയാനങ്ങളുടെയും ഗതാഗത പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിക്കാമെന്ന് ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു.2026 ജൂലൈ 21 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം, ലുസൈൽ സിറ്റിയുടെ (തുറമുഖങ്ങൾ, നങ്കൂരമിടുന്ന സ്ഥലങ്ങൾ, മറൈൻ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ) കിഴക്ക് ഭാഗത്തുനിന്ന് ഹമദ് തുറമുഖം വരെ ഏകദേശം 7 നോട്ടിക്കൽ മൈൽ ചുറ്റളവിലും, ഉം ഹീഷ് പ്രദേശം മുതൽ ദോഹ–സൽവയുടെ പടിഞ്ഞാറൻ സമുദ്രപരിധി വരെയും കപ്പലുകൾക്കും മറ്റ് സമുദ്രയാനങ്ങൾക്കും സാധാരണ പോലെ സഞ്ചരിക്കാനാകും.അന്താരാഷ്ട്ര സമുദ്ര കൺവെൻഷനുകൾക്കും നിലവിലുള്ള ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന യാനങ്ങൾക്കാണ് ഈ ഇളവ് ബാധകമാകുക. യാത്ര ആരംഭിക്കുന്നതിന് മുമ്പും യാത്രയ്ക്കിടയിലും എല്ലാ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ കപ്പലിൽ സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *