പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ ഉൾപ്പെടെ നിരവധി ബില്ലുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ദേശീയ ഗാനം, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ‘ദേശീയ ബഹുമാനത്തിന്മേലുള്ള അവഹേളനം തടയൽ (ഭേദഗതി) ബിൽ’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുംഅനാദരവ് കാണിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ ഈ ബിൽ ലക്ഷ്യമിടുന്നു. നിലവിൽ ദേശീയ ഗാനത്തിന് ലഭിക്കുന്ന നിയമപരമായ സംരക്ഷണം ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും കൂടി വ്യാപിപ്പിക്കാനാണ് ഇത് ഉദ്ദേശിക്കുന്നത് രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾക്കിടയിൽ ഭരണ-പ്രതിപക്ഷ പാർട്ടികൾ സഭയിൽ വീണ്ടും ഒത്തുചേരാനൊരുങ്ങുന്നു. കൂറുമാറ്റങ്ങൾ, ലയനങ്ങൾ, പിളർപ്പുകൾ, പുതിയ സഖ്യങ്ങളുടെ രൂപീകരണം എന്നിവ രാഷ്ട്രീയ ചിത്രം മാറ്റിമറിച്ചിരിക്കുന്നു. മൂന്നാം മോദി സർക്കാർ അഭൂതപൂർവമായ കരുത്ത് ആർജ്ജിച്ചിരിക്കുന്നു; സർക്കാരിന്റെ ഓരോ നീക്കത്തിനും അനുകൂലമായി നിലകൊള്ളാൻ പാകത്തിലുള്ള സംഖ്യാബലമാണ് ഇപ്പോഴുള്ളത്.പാർലമെന്റ് വീണ്ടും സമ്മേളിക്കുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിന്റെ വക്കിലാണ് ബിജെപിയും എൻഡിഎയും.
