ദോഹ: ഖത്തറിലെ ചില തീരപ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രാദേശികമായി മേഘങ്ങൾ രൂപപ്പെടുന്നതിനാൽ ഉച്ചയോടെ ചില പ്രദേശങ്ങളിൽ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കടലിൽ ചില സമയങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ വ്യക്തമാക്കുന്നു.