ഇറാനെതിരെ സൈനിക നടപടിയിൽ പങ്കാളിയാകാൻ ഖത്തർ സമ്മതിച്ചെന്ന ഇസ്രായേൽ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് വ്യക്തമാക്കി.

ഖത്തറിനെ മനഃപൂർവം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനും, മേഖലയിൽ രാജ്യം വഹിക്കുന്ന നിർണായക മധ്യസ്ഥപങ്ക് തകർക്കാനും, കൂടുതൽ സംഘർഷങ്ങൾക്ക് വഴിയൊരുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജ പ്രചാരണങ്ങളെന്ന് പ്രസ്താവനയിൽ പറയുന്നു.

അയൽരാജ്യങ്ങൾക്കെതിരായ യാതൊരു സൈനിക നടപടിയിലും ഖത്തർ പങ്കാളിയായിട്ടില്ലെന്നും, ഭാവിയിലും അത്തരം നടപടികളിൽ പങ്കെടുക്കില്ലെന്നുമാണ് സംഘർഷത്തിന്റെ തുടക്കം മുതൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതെന്ന് മീഡിയ ഓഫീസ് ഓർമ്മിപ്പിച്ചു.

തെറ്റായ ആരോപണങ്ങളിലൂടെ സമാധാനത്തിനായുള്ള ഖത്തറിന്റെ സജീവ നയതന്ത്ര ശ്രമങ്ങളെ തകർക്കാൻ അനുവദിക്കില്ലെന്നും, മേഖലയിലെ ശാശ്വതവും സമഗ്രവുമായ സമാധാനം ഉറപ്പാക്കാൻ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളികളുമായി ചേർന്ന് സമാധാന ചർച്ചകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു