*ലോകത്ത് ഏറ്റവും കൂടുതൽ പണം വിദേശത്തേക്ക് അയക്കുന്ന രാജ്യങ്ങളിൽ ജി.സി.സി രാജ്യങ്ങൾ ഒന്നാം സ്ഥാനത്ത്*(05 Oct 2026)ജി.സി.സി, അറബ് രാജ്യങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (ജി.സി.സി-സ്റ്റാറ്റ്) പുറത്തിറക്കിയ “ഔട്ട്‌വേർഡ് വർക്കേഴ്‌സ് റെമിറ്റൻസസ് ഫ്രം ദി ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ കൺട്രിസ്, 2025” എന്ന റിപ്പോർട്ടിലെ വിവരങ്ങളാണിത്.2025-ൽ ഇത് ഏകദേശം 161 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്.മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 13.6% അല്ലെങ്കിൽ ഏകദേശം 19 ബില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പ്രവാസി തൊഴിലാളികളുടെ വർദ്ധിച്ചുവരുന്ന ആകർഷണവും, അടിസ്ഥാന സൗകര്യ വികസന പദ്ധതികളും, സേവന-വ്യവസായ-എണ്ണതര മേഖലകളിലെ വളർച്ചയും ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു.2023-ൽ ഇടിവ് രേഖപ്പെടുത്തിയ ശേഷം, തുടർച്ചയായ രണ്ടാം വർഷവും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ വർദ്ധിക്കുകയും, 2025-ൽ അത് റെക്കോർഡ് ഉയരത്തിൽ എത്തുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *