ഓൺലൈൻ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ്മസ്കറ്റ്: ഒ.ടി.പി, പാസ്‌വേഡ്, പിൻ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ മറ്റാരുമായും പങ്കുവെക്കരുതെന്ന് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ് (ROP).വർധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആർ.ഒ.പി മുന്നറിയിപ്പ് നൽകിയത്.ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി വിശ്വസിപ്പിച്ച് വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന തട്ടിപ്പ് രീതികളെക്കുറിച്ചുള്ള ബോധവൽക്കരണ വീഡിയോയും ആർ.ഒ.പി പങ്കുവെച്ചിട്ടുണ്ട്.ഒ.ടി.പി, പാസ്‌വേഡ്, പിൻ നമ്പർ, ബാങ്ക് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുത്.സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ അധികൃതരെ അറിയിക്കുക.📞 റോയൽ ഒമാൻ പോലീസ് ഹോട്ട്‌ലൈൻ: 80077444ഒമാനിൽ സാമ്പത്തിക തട്ടിപ്പിനിരയാകുകയോ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 80077444 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *