*ഖത്തറിൽ സഫ്രി സീസണിന്റെ (Safri season) ആദ്യ കാലയളവ് ആരംഭിച്ചുകൊണ്ട് സെപ്റ്റംബർ 20-ന് അൽ-സുബ്ര നക്ഷത്രം (Al-Zubra star) ഉദിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ്*(20 Sep 2026)ശരത്കാല നക്ഷത്രങ്ങളിൽ രണ്ടാമത്തേതായ അൽ-സുബ്ര നക്ഷത്രത്തിന് 13 ദിവസത്തെ കാലാവധിയാണുള്ളത്. ഏകദേശം ഒരു ചാൺ അകലത്തിൽ കാണപ്പെടുന്ന രണ്ട് നക്ഷത്രങ്ങൾ ചേർന്നതാണ് ഇത്.ഈ കാലയളവിൽ രാത്രികൾ കൂടുതൽ തണുപ്പുള്ളതായി മാറുന്നു. വടക്കുനിന്നുള്ള കാറ്റ് കൂടുതൽ ശക്തമാവുകയും, പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും അനുഭവപ്പെടുകയും ചെയ്യുന്നു.മഴ ലഭിക്കാനുള്ള സാധ്യതയോടൊപ്പം രാപ്പകലുകളുടെ ദൈർഘ്യം തുല്യമാവുകയും ചെയ്യുന്നു.ഈ സമയം കൃഷിക്ക് അനുയോജ്യമായതിനാൽ കർഷകർക്ക് ഈന്തപ്പനകൾ നടാനും പച്ചക്കറികൾ കൃഷി ചെയ്യാനും സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *