ഹെവി വാഹനങ്ങളുടെ സുരക്ഷയും ലൈസൻസ് വ്യവസ്ഥകളും പുനഃപരിശോധിക്കാൻ ആർ ഒ പി

*ഹെവി വാഹനങ്ങളുടെ സുരക്ഷയും ലൈസൻസ് വ്യവസ്ഥകളും പുനഃപരിശോധിക്കാൻ ആർ ഒ പി*📍മസ്‌കത്ത് | ഹെവി വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും െ്രെഡവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും പുനഃപരിശോധിക്കാൻ റോയൽ ഒമാൻ പോലീസ് (ആർ ഒ പി) പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.പോലീസ് ആന്റ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ശറൈഖി പുറപ്പെടുവിച്ച തീരുമാനം നമ്പർ 137/2026 പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചത്.ട്രാഫിക് ഡയറക്ടർ ജനറൽ അധ്യക്ഷനായ കമ്മിറ്റിയിൽ ആർ ഒ പിയിലെ വിദഗ്ധ ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും.ട്രാഫിക് നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും പ്രകാരമുള്ള ഡ്രൈവിംഗ് ലൈസൻസ് വ്യവസ്ഥകൾ, പ്രത്യേകിച്ച് കനത്ത വാഹനങ്ങൾക്കുള്ള ലൈസൻസ് അനുവദിക്കുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും കമ്മിറ്റി പരിശോധിക്കും.കനത്ത വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ, സുരക്ഷാ സംവിധാന മാനദണ്ഡങ്ങളും പരിശോധനയുടെ പരിധിയിൽ വരും. പ്രായോഗിക ആവശ്യങ്ങളും പ്രസക്തമായ അന്താരാഷ്ട്ര രീതികളും പരിഗണിച്ചായിരിക്കും നിലവിലെ വ്യവസ്ഥകൾ വിലയിരുത്തുക.ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ആർ ഒ പിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.