ഖത്തറിലെ ഡിജിറ്റൽ മേഖല വളർച്ചയുടെ പാതയിൽ. രാജ്യത്ത് 130 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യുകയും 178 മില്യൺ റിയാലിലേറെ വരുമാനം നേടുകയും ചെയ്തതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മന്ത്രാലയം അറിയിച്ചു. സ്റ്റാർട്ടപ്പുകൾ ഇതുവരെ 316 മില്യൺ റിയാലിലേറെ മൂലധനവും സമാഹരിച്ചു. 1485 പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.