ലേഖകന്‍: admin

സലാല റൂട്ടിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം!

മസ്കറ്റ്: സലാലയിലേക്കുള്ള പ്രധാന വിനോദസഞ്ചാര പാതയായ ആദം–തുമ്രൈത്ത് റോഡിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മേഖലയിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത നിയന്ത്രിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.…

ഖത്തറിൽ ഉയർന്ന ഈർപ്പവും മൂടൽമഞ്ഞും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്!

ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) ഗണ്യമായി വർധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇതുമൂലം ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാമെന്നും അധികൃതർ അറിയിച്ചു.…

ഇറാനെതിരെ സൈനിക നടപടിയിൽ ഖത്തർ പങ്കാളിയായെന്ന പ്രചാരണം വ്യാജം; റിപ്പോർട്ടുകൾ തള്ളി ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ്

ഇറാനെതിരെ സൈനിക നടപടിയിൽ പങ്കാളിയാകാൻ ഖത്തർ സമ്മതിച്ചെന്ന ഇസ്രായേൽ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് വ്യക്തമാക്കി. ഖത്തറിനെ മനഃപൂർവം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനും, മേഖലയിൽ രാജ്യം വഹിക്കുന്ന നിർണായക മധ്യസ്ഥപങ്ക് തകർക്കാനും, കൂടുതൽ സംഘർഷങ്ങൾക്ക് വഴിയൊരുക്കാനുമുള്ള ശ്രമത്തിന്റെ…

ഒമാനി റിയാൽ വീണ്ടും 250 രൂപയ്ക്ക് മുകളിൽ; പ്രവാസികൾക്ക് ആശ്വാസം

മസ്‌കത്ത്: ഒമാനി റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വീണ്ടും 250 രൂപയ്ക്ക് മുകളിലെത്തിയതോടെ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ 248–249 രൂപയ്ക്കിടയിൽ നിലനിന്നിരുന്ന നിരക്കാണ് വീണ്ടും 250 രൂപ കടന്നത്. അന്താരാഷ്ട്ര കറൻസി വിപണിയിലെ ചലനങ്ങൾ,…

ആധുനിക ഖത്തറിന്റെ ശിൽപി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിക്ക് അന്ത്യയാത്ര; ലുസൈൽ ഖബർസ്ഥാനിൽ ഖബറടക്കി

ദോഹ: ആധുനിക ഖത്തറിന്റെ ശിൽപിയും രാജ്യത്തെ ആഗോളശക്തിയായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ അമീറും ഫാദർ അമീറുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയെ ഇന്ന് ദോഹയ്ക്ക് വടക്കുള്ള ലുസൈൽ ഖബർസ്ഥാനിൽ ഖബറടക്കി. ലളിതമായ ഇസ്‌ലാമിക ആചാരപ്രകാരമായിരുന്നു…

പവർ കട്ട് ഇല്ല, എന്നാൽ വൈദ്യുതി തടസ്സങ്ങളുണ്ട്; പൊതുജനങ്ങൾ സഹകരിക്കണം,” എന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

നിലവിൽ ഈ രണ്ട് ചുമതലകളും ഒരുമിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഒരാൾ തന്നെ രണ്ട് റോളുകളും കൈകാര്യം ചെയ്യുന്നതിന് പകരം മറ്റൊരാൾ കൂടി ചുമതലയേൽക്കുന്നതാകും ഉചിതമെന്ന് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. കണ്ണൂർ: സംസ്ഥാനത്ത് ആസൂത്രിതമായ വൈദ്യുതി നിയന്ത്രണങ്ങൾ ഇല്ലെങ്കിലും വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെന്ന്…

വിമാനയാത്രയ്ക്കിടെ രക്തം കട്ടപിടിക്കാം; അപകടസാധ്യത കുറയ്ക്കാൻ പാലിക്കേണ്ട കാര്യങ്ങൾ

മസ്‌കത്ത്: നാല് മണിക്കൂറിലധികം ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഡീപ് വെയിൻ ത്രോംബോസിസ് (DVT) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രാ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ നിർദേശത്തിൽ,…

പാസ്‌പോർട്ട് മാറിയാലും രജിസ്‌ട്രേഷൻ നമ്പർ മാറില്ല; e-OCI കാർഡുമായി ഇന്ത്യ

യാത്രയും സർക്കാർ സേവനങ്ങളും കൂടുതൽ എളുപ്പത്തിൽ മസ്‌കത്ത്: വിദേശത്തുള്ള ഇന്ത്യൻ വംശജർക്കായി ഇന്ത്യ സർക്കാർ ഇലക്ട്രോണിക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (e-OCI) കാർഡ് അവതരിപ്പിച്ചു. ഇതോടെ ഒമാനിലെയും മറ്റ് രാജ്യങ്ങളിലെയും OCI കാർഡ് ഉടമകൾക്ക് OCI ബുക്ക്‌ലെറ്റ് കൈവശം വയ്ക്കാതെ…

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു

ദോഹ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെ സുരക്ഷയ്ക്കും ആഗോള ഊർജവിതരണത്തിനും നേരെയുള്ള ഗുരുതര ഭീഷണിയാണ് ഈ ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ…

ഒമാനിലെ ഹൈമയിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ഹൈമ: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.അപകടത്തെ തുടർന്ന് മൂന്ന് പേരെയാണ് ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചവരിൽ ഒരാളുടെ…